English| മലയാളം
kottakkal

മലപ്പുറം ജില്ലയില്‍, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയില്‍ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കല്‍. വൈദ്യരത്നം പി. എസ്. വാര്യര്‍ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കല്‍ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുര്‍വേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ നടക്കുന്ന കോട്ടക്കല്‍ പൂരവും പ്രശസ്തം തന്നെ.