English| മലയാളം

Archive

ലേലം ടെണ്ടര്‍/നോട്ടീസ്

 ലേല വസ്തു വഹകള്‍ :

  • Read more
  • 1 attachment
  • December 28th, 2012

    സൂചിക സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ്

     നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി ലഭിക്കുന്ന അപേക്ഷകളും മറ്റും ജനസേവന കേന്ദ്രത്തില്‍ സ്വീകരിച്ച് സേവനം ലഭിക്കുന്ന തീയതി രേഖപ്പെടുത്തി രശീത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്ന രീതി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.  ലഭിക്കുന്ന അപേക്ഷകള്‍ നഗരസഭയിലെ  വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത്  തീര്‍പ്പ് കല്‍പ്പിക്കുന്നുണ്ടെങ്കലും ഓരോ അപേക്ഷയുടെയും അവസ്ഥകള്‍ നിലവില്‍ മാന്വലായിട്ട്  പരിശോധിച്ചെങ്കില്‍ മാത്രമേ  അറിയാന്‍ കഴിയുകയുള്ളൂ.

    December 18th

    2012-13 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച ഉത്തരവ്

     2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ടുകള്‍ അംഗീകരിക്കുന്ന ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും, അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്, ഡി.പി.സി ക്ക് സമ്മര്‍പ്പിക്കുന്നതിന് മുന്‍പ് പദ്ധതി നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി പരാമര്‍ശം (1) പ്രകാരം ഉത്തരവായിട്ടുള്ളതാണ്. പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംന്ധിച്ച് പരാമര്‍ശം (2) പ്രകാരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്.

    ടെണ്ടര്‍/ക്വട്ടേഷന്‍ പരസ്യം

     കോട്ടക്കല്‍ നഗരസഭയിലെ 2012-13 വാര്‍ഷിക പദ്ധതിയിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍/സാധനങ്ങള്‍ വാങ്ങല്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍/ ഏജന്‍സികളില്‍/ സ്ഥാപനങ്ങളില്‍/സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍/ കുടുംബശ്രീ/സന്നദ്ധ സംഘടനകളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള  ടെണ്ടറുകള്‍/ ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. 

     

    കൂടുതല്‍ വിവരങ്ങള്‍ക്ക് അറ്റാച്ച്മെന്‍റ് കാണുക

     

     

    December 15th

    കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി

     കോട്ടക്കല്‍ നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിന്  ആവശ്യമായ  സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും 2013 ജനുവരി ഒന്ന് മുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍  ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും   തീരുമാനിച്ചിട്ടുള്ളതാണ്.

    November 29th

    പുനര്‍ലേലം/ക്വട്ടേഷന്‍ നോട്ടീസ്

     കോട്ടക്കല്‍ നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനു മുകളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ പിടിച്ചെടുത്തത് (ഏക പൈപ്പ്)  05.12.2012ന് രാവിലെ 11.30ന് ഓഫീസ് പരിസരത്ത്വെച്ച്  പരസ്യമായി പുനര്‍ലേലം നടത്തുന്നതാണ്.  ഏറ്റവും കുറഞ്ഞ തുക 21,666/-രൂപ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2500/-രൂപ നിരതദ്യവ്യമായി കെട്ടിവെയ്ക്കേണ്ടതാണ്.  ക്വട്ടേഷന്‍ ഹാജരാക്കുന്നവര്‍  നഗരസഭാ സെക്രട്ടറിയുടെ പേരിലെടുത്ത  2500/-രൂപയുടെ ഡി.ഡി. അടക്കം ചെയ്ത സീല്‍ ചെയ്ത ക്വട്ടേഷന്‍ ഹാജരാക്കേണ്ടതാണ്.

     

    pmay

    pmay

    pmay