English| മലയാളം

2012-13 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച ഉത്തരവ്

 2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ടുകള്‍ അംഗീകരിക്കുന്ന ഉദ്യോഗസ്ഥന്‍മാരില്‍ നിന്നും, അംഗീകാരം ലഭിക്കുന്ന മുറയ്ക്ക്, ഡി.പി.സി ക്ക് സമ്മര്‍പ്പിക്കുന്നതിന് മുന്‍പ് പദ്ധതി നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി പരാമര്‍ശം (1) പ്രകാരം ഉത്തരവായിട്ടുള്ളതാണ്. പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംന്ധിച്ച് പരാമര്‍ശം (2) പ്രകാരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ക്യഷി ഓഫീസര്‍, ഐ.സി.ഡി.എസ് സൂപ്രവൈസര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍, മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), മെഡിക്കല്‍ ഓഫീസര്‍ സി.എച്ച്.സി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ എന്നിവര്‍ ഇംപ്ലിമെന്‍റിംഗ് ഓഫീസര്‍മാരായിട്ടുള്ള പദ്ധതികള്‍ക്ക് പൂര്‍ണ്ണമായും അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. പി.ഒ.യു.പി.എ.സി നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുള്ള പ്രോജക്റ്റുകള്‍ ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. മറ്റു നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ പ്രോജക്റ്റുകള്‍ അംഗീകരിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്..

1. വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ഗുണഭോക്താകളെ തെരഞ്ഞടുക്കുന്നതിനുള്ള അപേക്ഷാ ഫോറം വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുള്ളതാണ്. ലഭിക്കുന്ന അപേക്ഷകള്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ക്ക് അനുസ്യതമായി മുന്‍ഗണന നല്‍കി മാര്‍ക്കിട്ട് 24.12.2012 മുതല്‍ തുടങ്ങുന്ന വാര്‍ഡ് സഭകളില്‍ നല്‍കി ഗുണഭോക്ത്യ ലിസ്റ്റ് അംഗീകരിക്കുന്നതിന് ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ വീഴ്ച കൂടാതെ ശ്രദ്ധിക്കേണ്ടതാണ്. 
2.     ടെണ്ടര്‍ / ക്വട്ടേഷന്‍ ക്ഷണിച്ച് വര്‍ക്കുകള്‍/സാധനങ്ങല്‍ വാങ്ങല്‍ പദ്ധതി നിര്‍വ്വഹിക്കുന്നതിന് വേണ്ടി പത്രപരസ്യം ചെയ്യുന്നതില്‍ മിതത്വം പാലിക്കുന്നതിനായി ഒരുമിച്ച് വിന്‍ഡോ പരസ്യത്തിനായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പദ്ധതിയുടെ നമ്പറും, പേരും പ്രവര്‍ത്തി/സാധനങ്ങളുടെ വിവരണവും തുകയും 19.12.2012 നകം രേഖാമൂലം  അറിയിച്ചിരിക്കേണ്ടതാണ്. ടി തിയതിക്ക് ശേഷം ലഭിക്കുന്ന വിവരങ്ങള്‍ നഗരസഭ പത്ര പരസ്യ ചെയ്യുന്നതിന് പരിഗണിക്കുന്നതല്ല. പിന്നീട് പരസ്യം ചെയ്യുന്നത്  ബന്ധപ്പെട്ട ഇംപ്ലിമെന്‍റിംഗ് ഓഫീസറുടെ സ്വന്തം ചെലവില്‍ ആയിരിക്കുന്നതാണ്. ലഭിക്കുന്ന ക്വട്ടേഷന്‍/ടെണ്ടര്‍ ടാബുലേറ്റ് ചെയ്ത് ബന്ധപ്പെട്ട സ്റ്റാന്‍റിംഗ് കമ്മറ്റിയില്‍/കൗണ്‍സിലില്‍ വെച്ച് അംഗീകാരം വാങ്ങി എഗ്രിമെന്‍റ് വെക്കുന്നതിന് അതാത് ഇംപ്ലിമെന്‍റിംഗ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.
3.    പദ്ധതി തുക വിനിയോഗിക്കുന്നതിന് വേണ്ടിയുള്ള റിക്വസിഷന്‍ ഇംപ്ലിമെന്‍റിംഗ് ഓഫീസര്‍മാര്‍ ഫെബ്രവരി 15 നകം നല്‍കിയിരിക്കേണ്ടതാണ്. അലോട്മെന്‍റ് ലഭിച്ചതിന് ശേഷം 3 ദിവസത്തിനകം തുക ചെലവഴിച്ച് യൂട്ടിലൈസേഷന്‍ നല്‍കേണ്ടതാണ്.
 
AttachmentSize
Order regarding the implementation of 2012-13 annual plan of Kottakkal Municipality_G2-5276_2012.pdf59.37 KB