English| മലയാളം

01-10-2013 മുതല്‍ കെട്ടിട നിര്‍മ്മാണ, പൊതുവിവാഹ അപേക്ഷകള്‍ക്ക് ഇ-ഫയലിംഗ് സംവിധാനം

           കോട്ടക്കല്‍ നഗരസഭയില്‍ 2013 ഒക്ടോബര്‍ 1 മുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍, പൊതുവിവാഹ രജിസ്ട്രേഷന്‍ അപേക്ഷകള്‍ എന്നിവക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടതാണ്. ഇതിനുള്ള സൗകര്യം നഗരസഭയുടെ വെബ്സൈറ്റില്‍ (www.kottakkal.lsgkerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ നഗരസഭയിലെ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, പദ്ധതിവിവരങ്ങള്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണ വിശദാംശങ്ങള്‍, കൗണ്‍സില്‍ തീരുമാനങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, നഗരസഭയുമായി ബന്ധപ്പെട്ട വിവിധ വാര്‍ത്തകള്‍/ഉത്തരവുകള്‍, ടെണ്ടര്‍ പരസ്യങ്ങള്‍, വിവിധ അപേക്ഷാ ഫോറങ്ങള്‍, നഗരസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള എല്ലാതരം ഫയലുകളുടെയും തത്സഥിതി വിവരങ്ങള്‍ (ളശഹല ൃമേരസശിഴ)  എന്നിവയും വെബ്സൈറ്റില്‍ ലഭ്യമാണ്. 

 
 
കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍
 
അപേക്ഷകര്‍ വെബ്സൈറ്റിലെ "ബില്‍ഡിംഗ് പെര്‍മിറ്റ് " എന്ന ലിങ്ക് ഉപയോഗിച്ച് പുതിയ ലോഗിന്‍ ഉണ്ടാക്കിയതിനു ശേഷം,  കെട്ടിട നിര്‍മ്മാണ അപേക്ഷയുടെ തരവും, കോട്ടക്കല്‍ എന്നും സെലക്ട് ചെയ്ത് നിശ്ചിത അപേക്ഷാ ഫോറത്തില്‍ ഇ-ഫയല്‍ ചെയ്യേണ്ടതാണ്.  ഇതിനായി  താഴെപ്പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് .JPEG ഫോര്‍മാറ്റിലാക്കി അപ്ലോഡ് ചെയ്യേണ്ടതാണ്. 
 
1. Ownership certificate
2. Land Tax Reciept
3. Site Plan
4. Building Plan
5. Designer License
 
അപേക്ഷ സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന അക്നോളജ്മെന്‍റ് സ്ലിപ്പ് പ്രിന്‍റ് എടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. സംശയങ്ങള്‍ക്ക് അടുത്തുള്ള ലൈസന്‍സ്ഡ് എഞ്ചിനീയര്‍/സൂപ്പര്‍വൈസര്‍/ആര്‍ക്കിടെക്ട് എന്നിവരെ സമീപിക്കുക.
 
പൊതുവിവാഹ രജിസ്ട്രേഷന്‍ അപേക്ഷകള്‍
 
അപേക്ഷകര്‍ വെബ്സൈറ്റിലെ " വിവാഹ രെജിസ്ട്രേഷന്‍ ഇ-ഫയലിംഗ് " എന്ന ലിങ്ക് ഉപയോഗിച്ച്  പുതിയ ലോഗിന്‍ ഉണ്ടാക്കിയതിനു ശേഷം,  നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം ഇ-ഫയല്‍ ചെയ്യേണ്ടതാണ്. ഇതിനായി വധുവരന്‍മാരുടെ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സബ്മിറ്റ് ചെയ്യുമ്പോള്‍ ലഭിക്കുന്ന അക്നോളജ്മെന്‍റ് സ്ലിപ്പ് പ്രിന്‍റ് എടുത്ത് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ ഇതിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക
 
കൂടുതല്‍ വിശദാംശങ്ങള്‍ക്കും, സംശയങ്ങള്‍ക്കും നഗരസഭയുമായി ബന്ധപ്പെടുക - 
ഫോണ്‍ : 04832742221, 9744905558
 

 

AttachmentSize
Building permit _Sanketham Implementation and e-filing_Kottakkal.pdf70.76 KB