English| മലയാളം

സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം

 സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സഹായവുമായി  കോട്ടക്കല്‍ നഗരസഭ. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനുമായി സഹകരിച്ച്   "സഹായ സ്റ്റുഡന്റസ് മോണിറ്ററിംഗ് സിസ്റ്റം" എന്ന സോഫ്റ്റ് വെയറിലൂടെ ഗവ: രാജാസ് ഹെയര്‍ സെക്കണ്ടറി സ്കൂളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. 

 

   സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില രേഖപ്പെടുത്തുന്ന സമയത്ത്  ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ വിവരം അവരുടെ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് SMS വഴി അറിയിക്കുന്നതിനുള്ള സംവിധാനം തയ്യാറായിക്കഴിഞ്ഞു. പ്രാരംഭത്തില്‍ അറ്റന്റന്‍സില്‍ തുടങ്ങി പിന്നീട് പഠന നിലവാരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടക്കം വിവിധ അറിയിപ്പുകള്‍ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന സഹായ പേരുപോലെത്തന്നെ എല്ലാവര്ക്കും ഉപകാരപ്രദമായ സംവിധാനമാണ്.