English| മലയാളം

സൂചിക സോഫ്റ്റ് വെയര്‍ നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ്

 നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി ലഭിക്കുന്ന അപേക്ഷകളും മറ്റും ജനസേവന കേന്ദ്രത്തില്‍ സ്വീകരിച്ച് സേവനം ലഭിക്കുന്ന തീയതി രേഖപ്പെടുത്തി രശീത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്ന രീതി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.  ലഭിക്കുന്ന അപേക്ഷകള്‍ നഗരസഭയിലെ  വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത്  തീര്‍പ്പ് കല്‍പ്പിക്കുന്നുണ്ടെങ്കലും ഓരോ അപേക്ഷയുടെയും അവസ്ഥകള്‍ നിലവില്‍ മാന്വലായിട്ട്  പരിശോധിച്ചെങ്കില്‍ മാത്രമേ  അറിയാന്‍ കഴിയുകയുള്ളൂ.  ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സൂചിക സോഫ്റ്റ് വെയര്‍ വഴി അപേക്ഷകളും രേഖകളും  കൈകാര്യം ചെയ്യുകയാണെങ്കില്‍ ഓരോ ഫയലിന്‍റെയും  അവസ്ഥ നഗരസഭാ തലത്തിലും പൊതുജനങ്ങള്‍ക്കും പരിശോധിച്ച് വിവരങ്ങള്‍ അറിയാന്‍ കഴിയുന്നതാണ്.  

സൂചിക സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടറുകള്‍ എല്ലാ വകുപ്പുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ജീവനക്കാരും 01.01.2013 മുതല്‍ നിര്‍ബന്ധമായും കൈകാര്യം ചെയ്യുന്ന ഫയലുകള്‍ സൂചിക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തേണ്ടതാണ്.  സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫയലുകള്‍ മാത്രമേ തീരുമാനങ്ങള്‍ക്കായി പരിഗണിക്കുയുള്ളൂ.  സൂചിക സോഫ്റ്റ് വെയര്‍ സംബന്ധിച്ച് 28.12.12ന് 3.00 മണിക്ക് കൗണ്‍സില്‍  ഹാളില്‍ വെച്ച് നടക്കുന്ന പരിശീലന പരിപാടിയില്‍ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. 
 
AttachmentSize
Order regarding the implementation of Soochika software_Kottakkal Municipality.pdf46.05 KB