English| മലയാളം

സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു

 

സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു... തെറ്റ് തിരുത്താന്‍ അവസരം..

 

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ പുതുക്കിയ കരട് പ്രസിദ്ധീകരിച്ചു. 2012 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ നടന്ന സെന്‍സസിലുള്‍പ്പെട്ടിരുന്ന മുഴുവന്‍ കുടുംബങ്ങളുടെയും ജാതി ഒഴികെയുള്ള വിവരങ്ങള്‍ കരട് പട്ടികയിലുണ്ട്.

ഗ്രാമപഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ബ്ലോക്ക് ആഫീസുകളില്‍ കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കും.

secc.gov.in,   /rdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും കരട് പട്ടിക ലഭ്യമാണ്.

പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ തെറ്റായവ തിരുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. സെന്‍സസ് സമയത്ത് വിവരങ്ങള്‍ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും പേരു ചേര്‍ക്കാം. ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്കാണ് പരാതി സമര്‍പ്പിക്കേണ്ടത്. പരാതികളില്‍ ഏഴ് ദിവസത്തിനകം തീര്‍പ്പ് കല്പിക്കും. പ്രാഥമിക തീര്‍പ്പില്‍ തൃപ്തരാകാത്തവര്‍ക്ക് ജില്ലാതലത്തില്‍ അപ്പീല്‍ നല്‍കാം. അപ്പീലുകള്‍, പ്രാഥമിക തീര്‍പ്പ് തീയതി മുതല്‍ ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണം.

അപേക്ഷാഫോറം ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ ലഭിക്കും. 

AttachmentSize
SECC_ draft list regards.jpg124.67 KB
Deshabhimani_10-06-2014.jpg208.38 KB