English| മലയാളം

വിജിലന്‍സ് & ആന്‍റികറപ്ഷന്‍ ബ്യൂറോ മിന്നല്‍ പരിശോധനാ തുടര്‍ നടപടികള്‍

 കോട്ടക്കല്‍ നഗരസഭ - വിജിലന്‍സ് & ആന്‍റികറപ്ഷന്‍ ബ്യൂറോ- നഗരസഭയില്‍ നടത്തിയ മിന്നല്‍ പരിശോധനാ- തുടര്‍ നടപടി- ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവാകുന്നു. 

 
 

1) നഗരസഭാ ഉദ്യോഗസ്ഥര്‍ D&O ലൈസന്‍സ് അനുവദിക്കുകയോ/പുതുക്കി നല്‍കുകയോ ചെയ്യുന്നതിനുമുമ്പായി ബന്ധപ്പെട്ട ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലം പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്.  D&O ലൈസന്‍സ് അനുവദിക്കുന്നതിന്/പുതുക്കി നല്‍കുന്നതിന്  ലഭിക്കുന്ന അപേക്ഷകളില്‍ അകാരണമായ കാലതാസം  ഒഴിവാക്കേണ്ടതാണ്.  അപേക്ഷകളിന്‍മേല്‍ യഥാസമയം തീര്‍പ്പു കല്‍പ്പിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. 
 
2)   എല്ലാ നഗരസഭകളും സെക്ഷന്‍ തിരിച്ച്   cash declaration register സൂക്ഷിക്കേണ്ടതും ഓരോ ദിവസവും ഓഫീസില്‍ ഹാജരാകുന്ന അവസരത്തില്‍ ഉദ്യോഗസ്ഥരുടെ  പക്കലുള്ള ക്യാഷ് സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കേണ്ടതാണ്.  (പരാമര്‍ശം (2) പ്രകാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.)
 
മേല്‍ നിര്‍ദ്ദേശങ്ങള്‍ അധികാരപ്പെടുത്തിയിട്ടുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശനമായി  പാലിക്കേണ്ടതാണ്. Cash declaration register  ഓരോ സെക്ഷനിലും സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പു മേധാവികള്‍ (സൂപ്രണ്ട്,HI, ME) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 
 
 
ഉത്തരവ് അറ്റാച്ച് ചെയ്തിരിക്കുന്നു
 
AttachmentSize
G1-12981-11_22-04-2013 of Kottakkal Municipality_ (Vigilance & Anticorruption beuro).pdf54.39 KB