English| മലയാളം

വികസന മാസ്റ്റര്‍ പ്ലാന്‍ കൂടിയാലോചന

സുഹൃത്തേ...    

 

കോട്ടക്കല്‍ നഗരത്തിന്റെ വികസന മുന്നേറ്റം ശാസ്ത്രീയവും ആസൂത്രിതവുമായ രീതിയില്‍ ആക്കുന്നതിനുള്ള ഒരു ബൃഹത് വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായുള്ള ഒരു വികസന സെമിനാര്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രകാരം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 

 

 ആയതിലേക്ക് താങ്കളുടെയും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും വിലപ്പെട്ട അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും അറിയിക്കുന്നതിനായി നഗരസഭാ അധികൃതര്‍ക്കൊപ്പം നഗരാസൂത്രണ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സംബന്ധിക്കുന്ന ടി സെമിനാറിലേക്ക് ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു.

 

    സ്ഥലം - സി.എച്ച്. ഓഡിറ്റോറിയം, കോട്ടക്കല്‍

 

    തിയ്യതി - 2013 നവംബര്‍ 6, ബുധന്‍

 

    സമയം - രാവിലെ 9.30

 

"നമ്മുടെ നഗരത്തിന്റെ നല്ല നാളേക്കായി നമുക്കൊരുമിച്ച് കൈകോര്‍ക്കാം...."

 

AttachmentSize
Vikasana seminar notice_ Kottakkal Municipality.jpg175.4 KB