English| മലയാളം

വസ്തു നികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു നോട്ടീസ്.

 

 
 

 

കോട്ടക്കല്‍ നഗരസഭ

 

 
നമ്പര്‍ : R1/11734                                തീയതി : 30.09.2011.
 
………………
 
വസ്തു നികുതി റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതു നോട്ടീസ്.
 
1.4.2011 മുതð പ്രാബല്യത്തില്‍ വരുന്ന കെട്ടിടങ്ങളുടെ വസ്തു നികുതി നിര്‍ണ്ണയം/ പുനര്‍നിര്‍ണ്ണയം നടത്തേണ്ട ആവശ്യത്തിലേക്കായി ഓരോ ഇനം കെട്ടിടത്തിനും കൗണ്‍സില്‍ നിശ്ചയിച്ച അടിസ്ഥാന വസ്തു നികുതി നിരക്കുകളും, മുനിസിപ്പല്‍ പ്രദേശത്തെ മേഖലകളായി തരം തിരിച്ചതിന്റെ വിവരങ്ങളും, മുനിസിപ്പല്‍  പ്രദേശത്തെ റോഡുകള്‍ തരം തിരിച്ചതിന്റെ വിവരങ്ങളും 2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങള്‍ പ്രകാരം യഥാക്രമം 25.05.2011 തീയ്യതിയില്‍  മുന്‍സിപ്പാലിറ്റി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്.
മേല്‍  പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം ഒരു കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണത്തെ അതത് ഇനം കെട്ടിടത്തിന് ബാധകരമായ അടിസ്ഥാന വസ്തു നികുതി നിരക്ക് കൊണ്ട് ഗുണിച്ച് കിട്ടുന്ന തുക (അതിന്റെ തൊട്ടടുത്ത ഉയര്‍ന്ന പൂര്‍ണ്ണ സംഖ്യയിലേക്ക് ക്രമീകരിച്ചത്) ആ കെട്ടിടത്തിന്റെ അടിസ്ഥാന വസ്തു നികുതിയായിരിക്കുന്നതും അതിന്‍മേല്‍  ചട്ടം 6 നു കീഴിലുള്ള പട്ടികകളില്‍  നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരം ഇളവുകളും വര്‍ദ്ധനവുകളും വരുത്തിയ പ്രകാരമുള്ള തുക (പൂര്‍ണ്ണ സംഖ്യയില്‍ ) കെട്ടിടത്തിന്റെ വാര്‍ഷിക വസ്തു നികുതിയായിരിക്കുന്നതാണ്. എല്ലാ ഇനങ്ങളിലുമായി അടിസ്ഥാന വസ്തു നികുതിയുടെ 75 ശതമാനത്തില്‍  അധികം ഇളവ് അനുവദനീയമല്ല. കൂടാതെ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ കാര്യത്തില്‍  വസ്തു നികുതി പുനര്‍നിര്‍ണ്ണയം മൂലം നിലവിലുള്ള വാര്‍ഷിക വസ്തു നികുതിയുടെ 60 ശതമാനത്തില്‍  അധികം വര്‍ദ്ധന ഉണ്ടാകുന്നുവെങ്കില്‍ വര്‍ദ്ധന 60 ശതമാനമായി പരിമിതപ്പെടുത്താവുന്നതാണ്. എന്നാല്‍  ഏറ്റവും ഒടുവില്‍  നടത്തിയ വസ്തു നികുതി നിര്‍ണ്ണയത്തിനോ പുനര്‍നിര്‍ണ്ണയത്തിനോ ശേഷം കെട്ടിടത്തിന് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലോ ഉപയോഗക്രമത്തില്‍ എന്തെങ്കിലും മാറ്റമോ വരുത്തിയിട്ടുണ്ടെങ്കില്‍  മേല്‍  പറഞ്ഞ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. വാണിജ്യാവശ്യത്തിനോ ഓഫീസാവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനില കെട്ടിടങ്ങളുടെ കാര്യത്തില്‍  ഭൂ നിരപ്പിലുള്ള നിലക്ക് മുകളിലുള്ള ഓരോ നിലക്കും 5 ശതമാനം വീതം (പരമാവധി 25 ശതമാനം) നികുതി ഇളവ് അനുവദനീയമാണ്.
ഒരു മുനിസിപ്പല്‍  പ്രദേശത്തെ എല്ലാ കെട്ടിട ഉടമകളും തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാര്‍ഷിക വസ്തു നികുതി സ്വയം നിര്‍ണ്ണയിച്ച് മേല്‍ പറഞ്ഞ ചട്ടങ്ങള്‍ പ്രകാരമുള്ള ഫാറം 2- ല്‍  വസ്തു നികുതി റിട്ടേണ്‍ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം അതായത് 1.12.2011 തിയ്യതിക്കകം മുന്‍സിപ്പാലിറ്റി സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്. വസ്തു നികുതി റിട്ടേണിന്റെ ഫാറം നഗരസഭ ഓഫീസില്‍  നിന്ന് സൗജന്യമായി ലഭിക്കുന്നതാണ്.റിട്ടേണ്‍ പൂരിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫാറത്തിന്റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ദാരിദ്ര രേഖക്ക് താഴെയുള്ളവരുടെ 30 ചതുരശ്ര മീറ്റര്‍ വരെ തറ വിസ്തീര്‍ണ്ണമുള്ള സ്വന്തം താമസത്തിനുള്ള വാസ ഗൃഹങ്ങളുടെ കാര്യത്തില്‍  വസ്തു നികുതി ഒഴിവിന് അര്‍ഹത ഉണ്ടായിരിക്കുന്നതും കെട്ടിട ഉടമകള്‍ ഫോറം-2എ യിലുള്ള വസ്തു നികുതി റിട്ടേണ്‍ മേല്‍  പറഞ്ഞ സമയ പരിധിക്കകം സമര്‍പ്പിക്കേണ്ടതുമാണ്
മേല്‍  പറഞ്ഞ സമയപരിധിക്കകം വസ്തു നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയും സമര്‍പ്പിക്കുന്ന റിട്ടേണില്‍  വാസ്തവ വിരുദ്ധമായതോ, തെറ്റിദ്ധരിക്കപ്പെടുന്നതോ ആയ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ചെയ്തതായി കണ്ടെത്തിയാല്‍ മേല്‍പ്പറഞ്ഞ ചട്ടങ്ങളിലെ ചട്ടം 11 പ്രകാരമുള്ള പിഴ നല്‍കാന്‍ കെട്ടിട ഉടമ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
വസ്തു നികുതി നിര്‍ണ്ണയം സംബന്ധിച്ച കൂടുതല്‍  നിര്‍ദ്ദേശങ്ങള്‍ക്ക് 2009- ലെ ഭേദഗതി ചെയ്ത പ്രകാരമുള്ള (2009- ലെ 30) 1994- ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും 2011 ലെ കേരള മുന്‍സിപ്പാലിറ്റി (വസ്തു നികുതിയും, സേവന ഉപനികുതിയും, സര്‍ചാര്‍ചാര്‍ജ്ജും) ചട്ടങ്ങളിലെ ബന്ധപ്പെട്ട ചട്ടങ്ങളും കാണേണ്ടതാണ്.     
  
 
 
സെക്രട്ടറി,
കോട്ടക്കല്‍  നഗരസഭ.
 
AttachmentSize
Property tax return notice.pdf171.78 KB