English| മലയാളം

വസ്തുവഹകള്‍ ആര്‍ജ്ജിക്കലും കയ്യൊഴിക്കലും സംബന്ധിച്ചുള്ള ബൈലോ/ ബൈലോ ഭേദഗതി - ( കരട് )

 

 

1994 -ലെ KMAct 567 വകുപ്പ് പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ടും ടി ആക്ടിന്‍റെ 215(1), (2), (2)ഇ, 3(2), 9(8) എന്നിവ അനുസരിച്ചും കോട്ടക്കല്‍ നഗരസഭ താഴെപ്പറയുന്ന ബൈലോ ചമയ്ക്കുന്നു. 

 

അതിന്‍ പ്രകാരം 

1. ഈ ബൈലോ KMAct 215(4)(2) -ാം വകുപ്പിന്‍റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതും "കോട്ടക്കല്‍ നഗരസഭ (കെട്ടിടമുറികല്‍  കയ്യൊഴിക്കല്‍) ബൈലോ-2014"  എന്ന പേരില്‍ അറിയപ്പെടുന്നതുമാണ്.

 

2. ഇതിന് കൗണ്‍സില്‍ അംഗീകരിച്ച് പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍/…………………....തീയതി മുതല്‍  മുന്‍കാല പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്.



                             മുറിയുടെ ലൈസന്‍സ് കൈമാറ്റം ചെയ്യുമ്പോള്‍    

                           താഴെപ്പറയുന്ന നിബന്ധനകള്‍ പാലിക്കേണ്ടതാണ്.

 

1. ഒരിക്കല്‍ കൈമാറ്റം ചെയ്ത മുറിയുടെ ലൈസന്‍സ് പിന്നീട് മൂന്ന് വര്‍ഷത്തിനുള്ളില്‍ പിന്തുടര്‍ച്ചവകാശം വഴി അല്ലാതെ  കൈമാറ്റം ചെയ്യുവാന്‍ പാടില്ലാത്തതാണ്.

 

2. പുതിയതായി ലൈന്‍സ് ലഭിക്കുന്നയാള്‍ മുറിയുടെ ഘടനയിലോ, സ്വഭാവത്തിലോ നഗരസഭയുടെ അനുമതി കൂടാതെ യാതൊരു മാറ്റവും വരുത്തുവാന്‍ പാടില്ലാത്തതാണ്.

 

3. ഓരോ വര്‍ഷവും നിശ്ചിത തുകയ്ക്കുള്ള മുദ്രപത്രത്തില്‍ എഗ്രിമെന്‍റ് പുതുക്കേണ്ടതാണ്.

 

4. പുതിയതായി ലൈന്‍സ് ലഭിക്കേണ്ടയാളും നിലവിലെ ലൈസന്‍സിയും 

         സംയുക്തമായി  അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 

5 മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍/പാര്‍ട്ടണര്‍ഷിപ്പ് ഡീഡ് ഉണ്ടെങ്കില്‍

        ആയത് ഹാജരാക്കേണ്ടതാണ്. 

 

6. റിട്ടയര്‍മന്‍റ് ഡീഡ് ഉണ്ടെങ്കില്‍ ആയത് ഹാജരാക്കേണ്ടതാണ്. 

 

7. കൈമാറ്റം ചെയ്യേണ്ടമുറിയുടെ  ലൈസന്‍സ് ഫീസ്, സര്‍വ്വീസ് ടാക്സ്, തൊഴില്‍  

         നികുതി, D&O     ലൈസന്‍സ്  എന്നിവയില്‍  കുടിശ്ശിഖ പാടില്ലാത്തതാണ്.

 

8. മുന്‍കൂര്‍ വാടകയിനത്തില്‍ 6 മാസത്തെ വാടക  ഡിപ്പോസിറ്റായി അടവാക്കേണ്ടതാണ്.

 

9. ഡെപ്പോസിറ്റായി  50,000/-രൂപയോ കൗണ്‍സില്‍ നിശ്ചയിക്കുന്ന തുകയോ ഇവ ഏതാണ് കൂടുതല്‍ ആയതു അടവാക്കേണ്ടതാണ്.

 

10. തെറ്റായ വിവരം നല്‍കി കൈമാറ്റം നടത്തിയതു ശ്രദ്ധയില്‍പെടാല്‍ 8, 9ല്‍ പറഞ്ഞിട്ടുള്ള തുകകള്‍ നഗരസഭ ഫണ്ടിലേയ്ക്ക് കണ്ടുകെട്ടുന്നതും  മുറി നഗരസഭ കൈവശത്തിലെടുക്കുന്നതുമാണ്. 

 

11. 10 പ്രകാരം കൈവശത്തിലെടുക്കുന്ന മുറികള്‍ കൗണ്‍സില്‍ അതാതു

        സംഗതികളില്‍ നിശ്ചയിക്കുന്ന പ്രകാരമുള്ള നിബന്ധനകള്‍ക്ക് വിധേയമായി 

        കൈ ഒഴിയുന്നതാണ്. 

 

 

R3/12538/11                                                                                    

Xn¿Xn: 28.06.2014.

 

 

 

AttachmentSize
R3-12538-11_ dated_ 28-06-2014_Byelow draft_ Kottakkal Municipality.pdf71.4 KB