English| മലയാളം

വസ്തുനികുതി പരിഷ്കരണം - അവധി ദിവസങ്ങളില്‍ ജോലി ചെയ്യല്‍ -

              കോട്ടക്കല്‍ നഗരസഭയിലെ 32 വാര്‍ഡുകളിലേക്കുള്ള വസ്തു നികുതി പരിഷ്കരണം പരാമര്‍ശം പ്രകാരം പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവായിട്ടുള്ളതാണ്. 2014 ജനുവരി മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ വസ്തു നികുതി, തൊഴില്‍ നികുതി എന്നീ നികുതി പിരിവ് ശതമാനം 50 ല്‍  താഴെയായി കാണപ്പെട്ടിരിക്കുന്നു. നികുതി പരിഷ്കരണവും,  നികുതി പിരിവും സമയ ബന്ധിതിമായും കാര്യക്ഷമമായും നടത്തേണ്ടതുള്ളതിനാല്‍ നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും, നികുതി പരിഷ്കരണത്തിന് പ്രത്യേകം ചുമതലപ്പെടുത്തിയ മറ്റു ജീവനക്കാരും ഉത്തരവ് തിയതി മുതല്‍ 2014 മാര്‍ച്ച് 31 വരെയുള്ള അവധി ദിവസങ്ങളിലും നികുതി പരിഷ്കരണവും, നികുതി പിരിവും ഊര്‍ജിതപ്പെടുത്തി ക്യത്യ നിര്‍വ്വഹണം നടത്തേണ്ടതാണ്. ടി ജീവനക്കാര്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ യാതൊരുതരത്തിലുള്ള അവധിയിലും പ്രവേശിക്കാന്‍ പാടില്ലാത്തതാണ്. 2014 മാര്‍ച്ച് 31 വരെയുള്ള അവധി ദിവസങ്ങളില്‍ പ്രവര്‍ത്തി  എടുത്തതിനുള്ള കോമ്പന്‍സേറ്ററി ഓഫിന് 2014 ഏപ്രില്‍ മാസം മുതല്‍ അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

AttachmentSize
Holiday duty _G1-12981-2011 _ 04-02-2014_Kottakkal Municipality.pdf64.5 KB