English| മലയാളം

ലേലം/ടെണ്ടര്‍ നോട്ടീസ്

 

 
          കോട്ടക്കല്‍ നഗരസഭയുടെ ഉടമസ്ഥയിലുള്ള താഴെ പറയുന്ന വസ്തുവഹകള്‍ 2015-16 കാലയളവില്‍ നഗരസഭ നിശ്ചയിച്ചിട്ടുള്ള നിബന്ധനങ്ങള്‍ക്ക് വിധേയമായി ഏറ്റെടുത്തു നടത്തുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ നിശ്ചിത ടെണ്ടര്‍ ഫോറത്തില്‍ 18.02.2015 വൈകീട്ട് 3.00 മണിക്ക് നഗരസഭ കാര്യാലയത്തില്‍ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടര്‍ ഫോം 150 + വാറ്റ് എന്നനിരക്കില്‍ നഗരസഭാ കാര്യാലയത്തില്‍ നിന്നും 18.02.2015 ന് ഉച്ചക്ക് 1.00 മണി വരെ ലഭിക്കുന്നതാണ്. ഈ അവകാശങ്ങള്‍ 19.02.2015 ന് പകല്‍ 11.00 മണിക്ക് നഗരസഭാ ടൗണ്‍ ഹാളില്‍ വെച്ച് പരസ്യമായി ലേലം ചെയ്യുന്നതുമാണ്.
 
 
 
ക്രമ നമ്പര്‍   വസ്തു വഹകളുടെ വിവരങ്ങള്‍ നിരതദ്രവ്യം
 
    1          മുനിസിപ്പല്‍ ബസ്റ്റാന്‍റ് ഫീസ് 20,000/- രൂപ
    2          ടാക്സി സ്റ്റാന്‍റ് ഫീസ്                 20,000/- രൂപ
    3          കംഫര്‍ട്ട് സ്റ്റേഷന്‍                 20,000/- രൂപ
 
ടെണ്ടര്‍/ലേലം എന്നിവയില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം നഗരസഭ സെക്രട്ടറിയുടെ പേരില്‍ മാറാവുന്ന ഡി.ഡി യായോ, നഗരസഭയില്‍ അടച്ച രസീതിയായോ, ടെണ്ടറിനോടെപ്പം അടക്കം ചെയ്യേണ്ടതും, ലേലത്തില്‍ മാത്രം പങ്കെടുക്കുന്നവര്‍ ലേലത്തിന് മുമ്പ് ലേലം ഓഫീസര്‍ മുമ്പാകെ ടി സംഖ്യ കെട്ടിവെക്കേണ്ടതും ലേലം കൊണ്ടയാളും രണ്ടാം സ്ഥാനക്കാരനുമായി വരുന്നയാള്‍ ഒഴികെ ഉള്ളവര്‍ക്ക്  അന്നേ ദിവസം തന്നെ ടി സംഖ്യ മടക്കി നല്‍കുന്നതായിരിക്കും. ലേല ശേഷം ഹാജരുളളവരുടെ സാന്നിദ്ധ്യത്തില്‍ ടെണ്ടര്‍ തുറന്ന് പരിശോധിക്കുന്നതും. ലേലം / ടെണ്ടര്‍ ലഭിച്ചവര്‍ അന്നേദിവസം തന്നെ തുകയുടെ 3 ല്‍ 1 ഭാഗം നഗരസഭയില്‍ അടച്ച് രസീത് ഹാജരാക്കേണ്ടതുമാണ്. ലേലം ദിവസം എന്തെങ്കിലും കാരണവശാല്‍ പൊതു അവധി ദിവസം ആയി വന്നാല്‍ തൊട്ടടുത്ത ദിവസം ടി നടപടി നടത്തുന്നതാണ്.
ലേലം/ടെണ്ടര്‍ സംബന്ധമായി നഗരസഭാ കൗണ്‍സിലിന്‍റെ തീരുമാനം അന്തിമവും യാതൊരുകാരണവും കാണിക്കാതെതന്നെ  ആയവ നിരസിക്കാനോ സ്ഥിരപ്പെടുത്താനോ ഉളള അധികാരം കൗണ്‍സില്‍ നിക്ഷിപ്തമാണ്.
 
AttachmentSize
Tender_ Bus,Taxi & Comfort Station fee collection_R3-1429-15 dated 06-02-15_Kottakkal Municipality.pdf79.61 KB