English| മലയാളം

ലേലം/ടെണ്ടര്‍ നോട്ടീസ്

 

 
കോട്ടക്കല്‍ നഗരസഭയിലെ ബസ്സ്റ്റാന്റ് ഫീ പിരിവ്., ടാക്‌സി സ്റ്റാന്റ് ഫീ പിരിവ്, പരസ്യം, നിത്യമാര്‍ക്കറ്റ്, ഫലവ്യക്ഷങ്ങള്‍, ഒഴിഞ്ഞുകിടക്കുന്ന 5 വെജിറ്റബിള്‍ സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റിലെ 2 സ്റ്റാളുകള്‍ എന്നിവ 01.04.2012 മുതല്‍ 31.03.2013 കൂടിയുള്ള കാലയളവില്‍ ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ക്വാട്ട്‌ചെയ്ത തുകയുടെ 2.5% നിരതദ്രവമായി മുനിസിപ്പല്‍ സെക്രട്ടറിയുടെ പേരിലെടുത്ത ഡി.ഡി അടക്കം ചെയ്തിരിക്കണം. ടെണ്ടര്‍‌ നല്‍കിയ വ്യക്തികള്‍ക്ക് ഓപ്പണ്‍ ലേലത്തിലും പങ്കെടുക്കാവുന്നതാണ്. ഓപ്പണ്‍ ലേലത്തില്‍ മാത്രം പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായി താഴെ പറയും പ്രകാരം പണമായി/ഡി.ഡി യായി ലേല ഓഫീസര്‍ മുമ്പാകെ കെട്ടിവെക്കേണ്ടതാണ്. ലേലത്തില്‍ 2-ാം സ്ഥാനക്കാരനായി വരുന്നയാള്‍ക്കൊഴികെ തുക അന്നുതന്നെ തിരിച്ചുകൊടുക്കുന്നതുമാണ്. 16.02.2012 ന് വ്യാഴ്ച്ച 11.00 മണിക്ക് നഗരസഭ ഓഡിറ്റോറിയത്തില്‍ വെച്ച് ലേലം ചെയ്യപ്പെടുന്നതും ഏറ്റവും കൂടിയ തുകക്കുള്ള ലേലം/ടെണ്ടര്‍ കൗണ്‍സില്‍ തീരുമാനമനുസരിച്ച് ഉറപ്പിക്കുന്നതുമാണ്. യാതൊരു കാരണവും കൂടാതെയും ലേലം ഉറപ്പിക്കുന്നതിനും നിരസിക്കുന്നതിനുള്ള അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തമായിക്കുന്നതാണ്. ടെണ്ടറുകള്‍ ജനുവരി 15 ന് 4 മണിക്ക് മുമ്പായി ഓഫീസില്‍ ലഭിക്കേണ്ടതാണ് ലേലം നിശ്ചയിച്ച തിയതി ഏതെങ്കിലും കാരണവശാല്‍ പൊതു അവധിയായി വരുന്നവശം തൊട്ടടുത്ത പ്രവര്‍ത്തി ദിവസത്തേക്ക് ലേലം മാറ്റിവെക്കുന്നതാണ്. 
 
കൂടുതð വിവരങ്ങള്‍ക്ക് ലേല നിബന്ധനകള്‍ക്കും പ്രവര്‍ത്തി ദിവസങ്ങളിð റവന്യൂ വിഭാഗത്തില്‍ നിന്നും അറിയാവുന്നതാണ്.
 
 
 
     സെക്രട്ടറി,
                                           കോട്ടക്കല്‍ നഗരസഭ.
നിരതദ്രവ്യം
 
1. ബസ്റ്റാന്റ് ഫീസ്   - 20000/- രൂപ.
2. ടാക്‌സി സ്റ്റാന്റ് പരിവ്   - 20000/- രൂപ.
3. പരസ്യം   - 10000/- രൂപ.
4. നിത്യമാര്‍ക്കറ്റ്   - 20000/- രൂപ.
5. ഫിഷ് സ്റ്റാള്‍ ഓരോ റൂമിനും   - 10000/- രൂപ.
6. പച്ചക്കറി സ്റ്റാളുകള്‍ ഓരോന്നിനും - 10000/- രൂപ.
 
കോപ്പി :- പത്രങ്ങള്‍ക്ക്