English| മലയാളം

മൈലാടി ഖരമാലിന്യ പ്ലാന്‍റ് 2013-14 ല്‍ ഏറ്റെടുത്ത് നടത്തുന്നത് സംബന്ധിച്ച്

 റീ ക്വട്ടേഷന്‍ നോട്ടീസ്

കോട്ടക്കല്‍ നഗരസഭയിലെ മൈലാടിയിലുള്ള മാലിന്യ സംസ്ക്കരണ പ്ലാന്‍റ്, 2013-14 കാലയളവില്‍ നഗരസഭ  നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ക്കുവിധേയമായിഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ 13.03.2013, 3.00 PM ന് നഗരസഭയില്‍ ലഭിക്കത്തവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനൊടൊപ്പം നിരതദ്രവ്യമായി 1800/- രൂപ, നഗരസഭ സെക്രട്ടറിയുടെ പേരില്‍ മാറാവുന്ന DD ആയോ നഗരസഭ ട്രഷറിയില്‍ പണമടച്ച രസീതായോ അടക്കം ചെയ്യേണ്ടതാണ്. ലഭിക്കുന്ന ക്വട്ടേഷനുകള്‍ ഹാജരുള്ളവരുടെ സാനിധ്യത്തില്‍ അന്നേ ദിവസം 4.00 PM  ന് തുറന്ന് പരിശോധിക്കുന്നതാണ്. 
ടികാര്യത്തില്‍ നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം അന്തിമമായിരിക്കും. കൂടാതെ ക്വട്ടേഷന്‍ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനുള്ള അധികാരം കൗണ്‍സില്‍/സെക്രട്ടറി നിക്ഷിപ്തമാണ്.
 
ക്വട്ടേഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവ്യത്തി ദിവസങ്ങളില്‍ നഗരസഭയുടെ ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നും ലഭിക്കുന്നതാണ്.    
 
                                                                                              സെക്രട്ടറി
                                                                                          കോട്ടക്കല്‍ നഗരസഭ.
AttachmentSize
Myladi Plant- requotation for 2013-14_ Kottakkal Municipality.pdf74.8 KB