English| മലയാളം

മാര്‍ച്ച് 9ന് സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പ്

     

 

      അന്താരാഷ്ട്ര വനിത ദിനാചരണത്തിന്‍റെ ഭാഗമായി, കോട്ടക്കല്‍ നഗരസഭയും, മിംസ് ഹോസ്പിറ്റലും സംയുക്തമായി കോട്ടക്കല്‍ നഗരസഭാ കുടുംബശ്രീയുടെ സഹകരണത്തോടെ മാര്‍ച്ച് 9ന് കോട്ടക്കല്‍ നഗരസഭാ സി.എച്ച്.സി യില്‍ വെച്ച് സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ 1 മണി വരെയാണ് പരിശോധന നടത്തുന്നത്. മിംസ് ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ലേഡി ഡോക്ടര്‍മാരുടെയും കോട്ടക്കല്‍ സി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസറുടെയും നേത്യത്വത്തില്‍ ആണ് പരിശോധന കോട്ടക്കല്‍ നഗരസഭാ പ്രദേശത്തെ മുഴുവന്‍ സഹോദരിമാരൂം ഈ അവസരം വിനിയോഗിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നു.