English| മലയാളം

പുനര്‍ലേലം/ക്വട്ടേഷന്‍ നോട്ടീസ്

 കോട്ടക്കല്‍ നഗരസഭയുടെ കംഫര്‍ട്ട് സ്റ്റേഷനു മുകളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകള്‍ പിടിച്ചെടുത്തത് (ഏക പൈപ്പ്)  05.12.2012ന് രാവിലെ 11.30ന് ഓഫീസ് പരിസരത്ത്വെച്ച്  പരസ്യമായി പുനര്‍ലേലം നടത്തുന്നതാണ്.  ഏറ്റവും കുറഞ്ഞ തുക 21,666/-രൂപ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 2500/-രൂപ നിരതദ്യവ്യമായി കെട്ടിവെയ്ക്കേണ്ടതാണ്.  ക്വട്ടേഷന്‍ ഹാജരാക്കുന്നവര്‍  നഗരസഭാ സെക്രട്ടറിയുടെ പേരിലെടുത്ത  2500/-രൂപയുടെ ഡി.ഡി. അടക്കം ചെയ്ത സീല്‍ ചെയ്ത ക്വട്ടേഷന്‍ ഹാജരാക്കേണ്ടതാണ്.  ക്വട്ടേഷനുകള്‍  അന്നേ ദിവസം  രാവിലെ 11 മണിവരെ  സ്വീകരിക്കുന്നതാണ്.  ക്വട്ടേഷനുകള്‍ അന്നേ ദിവസം തന്നെ ലേലത്തിന് ശേഷം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പിരശോധിക്കുന്നതാണ്.  ലേലം ഉറപ്പിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം സെക്രട്ടറി/കൗണ്‍സിലില്‍ നിക്ഷിപ്തമാണ്.  ലേലം/ക്വട്ടേഷന്‍ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.  

AttachmentSize
Re-tender_Quotation notice_Kottakkal Municipality.pdf52.35 KB