English| മലയാളം

നഗരസഭയുടെ മുറികളുടെ ലേലം സംബന്ധിച്ച്

 നഗരസഭയുടെ മുറികളുടെ ലേലം സംബന്ധിച്ച് 30.12.2013 തിയ്യതിയിലെ   8ാം നമ്പര്‍ കൗണ്‍സില്‍ തീരുമാനപ്രകാരം അംഗീകരിച്ച ലേല നിബന്ധനകള്‍


1. മുറികളുടെ കാലാവധി ഒരു വര്‍ഷമോ അഥവാ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനത്തിനോ വിധേയമായിരിക്കും.
2. ഷോപ്പിംഗ് കോംപ്ലക്സിലെ മുറികള്‍ ഡെപ്പോസിറ്റ് അടിസ്ഥാനത്തിലായിരിക്കും ലേലം ചെയ്യുന്നത്. മിനിമം ഡെപ്പോസിറ്റ് 1,00,000/ രൂപ.
3. ഓരോ മുറിക്കും നിരതദ്രവ്യമായി ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കേണ്ടതാണ്.
4. നിരതദ്രവ്യമായി കെട്ടിവയക്കുന്ന തുകയില്‍ ഒന്നാം സ്ഥാനക്കാരനും, രണ്ടാം സ്ഥാനക്കാരനുമൊഴികെയുള്ളവര്‍ക്ക് അന്നേ ദിവസം തന്നെ ടി തുക തിരിച്ച് നല്‍കുന്നതാണ്.
5. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം വിളിച്ചെടുക്കുന്ന ആളുടെ പേരില്‍ ലേലം താല്‍ക്കാലികമായി ഉറപ്പിക്കുന്നതും നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിന് വിധേയമായി ഉറപ്പിക്കുന്നതുമായിരിക്കും.
6. നഗരസഭ കൗണ്‍സില്‍ ലേലം ഉറപ്പിച്ചതിന് ശേഷം മാത്രമേ രണ്ടാം സ്ഥാനക്കാരന്‍റെ നിരതദ്രവ്യമായി കെട്ടിവെച്ച തുക തിരിച്ച് നല്‍കുകയുള്ളു.
7. ലേലം ഉറപ്പിച്ച അറിയിപ്പുകിട്ടി 15 ദിവസത്തിനകം തുകമുഴുവന്‍ അടവാക്കി നിശ്ചിത തുകക്കുള്ള മുദ്രപത്രത്തില്‍ എഗ്രിമെന്‍റ് വെയ്ക്കേണ്ടതാണ്.
8. ഓരോ മുറിയുടെയും പ്രതിമാസ വാടക നഗരസഭാ കൗണ്‍സില്‍ തീരുമാനിക്കുന്നതായിരിക്കും. 
9. മുറികളുടെ വാടക എല്ലാ മാസവും 5-ാം തിയതിക്കുള്ളില്‍ അടവാക്കേണ്ടതും അല്ലാത്ത പക്ഷം പ്രതിമാസം 1 % പിഴ ഈടാക്കുന്നതുമാണ്.
10. രണ്ട് മാസത്തില്‍ കൂടുതല്‍ വാടക അടവാക്കുന്നതിന് വീഴ്ച്ച വരുത്തുന്ന പക്ഷം മുറിക്ക് അനുവദിച്ച ലൈസന്‍സ് റദ്ദ് ചെയ്യുന്നതും, മുറി നഗരസഭ കൈവശത്തിലെടുത്ത് പുനര്‍ ലേലം ചെയ്ത് നല്‍കുന്നതുമാണ്. അങ്ങിനെ ചെയ്യേണ്ടി വരുന്ന പക്ഷം നഗരസഭക്കുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും വീഴ്ച്ച വരുത്തിയ ആള്‍ ഉത്തരവാദിയായിരിക്കുന്നതും, ടിയാന്‍റെ ഡെപ്പോസിറ്റ് തുക നഗരസഭാ ഫണ്ടിലേക്ക് വരവ് വെയ്ക്കുന്നതാണ്.
11. ഡെപ്പോസിറ്റ്തുക നിശ്ചിത സമയത്തിനകം അടവാക്കാത്ത പക്ഷം ടി നമ്പര്‍ മുറി പുനര്‍ ലേലം ചെയത് നല്‍കുന്നതും ആയതിനുള്ള എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ലേലം കൊണ്ടയാള്‍ മാത്രമായിരിക്കും ഉത്തരവാദി.
12. സര്‍ക്കാരും, നഗരസഭയും കാലാകലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങളും നിബന്ധനങ്ങളും അനുസരിക്കാന്‍ ലേലക്കാരന്‍ ബാധ്യസ്ഥനായിരിക്കുന്നതാണ്.
13. ലേലം കാരണം കാണിക്കാതെ നിറുത്തി വെയ്ക്കുന്നതിനും, റദ്ദ് ചെയ്യുന്നതിനും നഗരസഭയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
14. ലേലം ഉറപ്പിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം നഗരസഭാ കൗണ്‍സില്‍ നിക്ഷിപ്തമാണ്.
15. മറ്റ് എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. 
 
AttachmentSize
Kottakkal Municipalty _ auction of rooms _ R3-7906-11.pdf50.96 KB