English| മലയാളം

നഗരസഭയിലെ കടമുറികള്‍ ലേലം സംബന്ധിച്ച്

  നഗരസഭയുടെ പുതുക്കിപ്പണിത ഷോപ്പിംഗ് കോംപ്ലക്സില്‍ പഴയ ലൈസന്‍സികളെ പുനരധിവസിപ്പിച്ചതിന് ശേഷമുള്ള ഒഴിഞ്ഞ് കിടക്കുന്ന ഏഴ് കട മുറികള്‍ ഡെപ്പോസിറ്റ് അടവാക്കി ലൈസന്‍സ് വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിന് തയ്യാറുള്ളവരില്‍ നിന്നും മല്‍സര സ്വഭാവമുള്ള  മുദ്രവെച്ച ടെണ്ടറുകള്‍ നിശ്ചിത ടെണ്ടര്‍ ഫോറത്തില്‍ 18.1.2014 വൈകുന്നേരം 3.00  മണിക്ക് നഗരസഭാ കാര്യാലയത്തില്‍ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടര്‍ ഫോറം 150 + വാറ്റ് എന്ന നിരക്കില്‍ നഗരസഭാ കാര്യാലയത്തില്‍ നിന്നും 18.01.2014 ന് 3. ജങ വരെ ലഭിക്കുന്നതാണ്. ഈ അവകാശങ്ങള്‍ 20.01.2014 ന് പകല്‍ 11.00 മണിക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വെച്ച് പരസ്യമായി ലേലം ചെയ്യുന്നതുമാണ്.

 
 ക്രമ നമ്പര്‍   വസ്തു വഹകള്‍               നിരതദ്രവ്യം
      1                  7  കടമുറികള്‍
                ജനറല്‍- 5                       രൂപ. 1,00,000
               എസ്.സി./എസ്ടി  -1           ഇല്ല
                വികലാംഗര്‍ - 1                   ഇല്ല
 
 
ടെണ്ടര്‍ / ലേലം എന്നിവയില്‍ പങ്കെടുക്കുന്നവര്‍ നിരതദവ്യം നഗരസഭ സെക്രട്ടറിയുടെ പേരില്‍ മാറാവുന്ന ഡി.ഡി യായോ നഗരസഭയില്‍ അടവാക്കി രസീതിയായോ ടെണ്ടറിനൊപ്പം അടക്കം ചെയ്യേണ്ടതും, ലേലത്തില്‍ മാത്രം പങ്കെടുക്കുന്നവര്‍ ലേലത്തിന് മുമ്പ് ലേലം ഓഫീസര്‍ മുമ്പാകെ ടി സംഖ്യ കെട്ടിവെയ്ക്കേണ്ടതും, ലേലം കൊണ്ടയാളും രണ്ടാം സ്ഥാനക്കാരനും വരുന്നയാള്‍ക്കൊഴികെ ഉള്ളവര്‍ക്ക് അന്നേ ദിവസം തന്നെ ടി സംഖ്യ മടക്കി നല്‍കുന്നതായിരിക്കും. ലേലം ശേഷം ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ടെണ്ടര്‍ തുറന്ന് പരിശോധിക്കുന്നതും ലേലം/ടെണ്ടര്‍ ലഭിച്ചവര്‍ അന്നേ ദിവസം തന്നെ തുകയുടെ 3 ല്‍ 1 ഭാഗം നഗരസഭയില്‍ അടച്ച് രസീതി ഹാജരാക്കേണ്ടതുമാണ്. ലേലം ദിവസം എന്തെങ്കിലും കാരണവശാല്‍ പൊതു അവധി ദിവസം ആയി വന്നാല്‍ തൊട്ടടുത്ത ദിവസം ടി നടപടി നടത്തുന്നതാണ്.
 
 
 
 
 
ലേലം/ടെണ്ടര്‍ സംബന്ധമായി നഗരസഭ കൗണ്‍സിലിന്‍റെ തീരുമാനം അന്തിമവും, യാതൊരു കാരണവും കാണിക്കാതെ തന്നെ ആയവ നിരസിക്കാനോ സ്ഥിരപ്പെടുത്താനോ ഉള്ള അധികാരം കൗണ്‍സില്‍ നിക്ഷപ്തമാണ്.
കൂടുതല്‍ വിവരങ്ങള്‍ പ്രവ്യത്തി ദിവസങ്ങളില്‍ നഗരസഭ കാര്യലയത്തിലെ റവന്യൂ വിഭാഗത്തില്‍ നിന്നോ, നഗരസഭയുടെ വെബ് സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.
AttachmentSize
Auction of rooms_notice_Kottakkal Municipality_R3-7906-11.pdf65.39 KB