English| മലയാളം

തോട്ടിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരശേഖരണം

 കോട്ടക്കല്‍ നഗരസഭയില്‍ ശൂചിത്വമില്ലാത്ത കക്കൂസുകളില്‍ തോട്ടിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിവരശേഖരണം നടത്തി 30.04.2013ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു നഗരസഭ ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കയാണ്.  ആയതിന്‍റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ നഗരസഭയില്‍ തോട്ടിപണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ 2013 ഏപ്രില്‍ 24 മുതല്‍ 27 വരെയുള്ള 4 ദിവസങ്ങളില്‍  ഏതെങ്കിലും ഒരു ദിവസം നഗരസഭയില്‍  ഹാജരായി ഒരു സെല്‍ഫ്  ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്.  സെല്‍ഫ് ഡിക്ലറേഷനിലൂടെ കണ്ടെത്തുന്ന തോട്ടി പണിക്കാരെ സംബന്ധിച്ച വിവരങ്ങള്‍ 2013 ഏപ്രില്‍ 27, 28 തീയതികളില്‍ ആയതിനായി നിയോഗിച്ച എന്യൂമറേറ്റര്‍മാര്‍ പരിശോധിക്കന്നതും  29/4/13ന് സൂപ്പര്‍ ചെക്ക് നടത്തി 30.04.2013ന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമാണ്.  നഗരപരിധിയില്‍  തോട്ടിപണിയിലേര്‍പ്പെട്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പ്രസ്തുത വിവരം നഗരസഭയില്‍ നിശ്ചിത തീയതിക്കകം അറിയിക്കണമെന്നും  സര്‍വ്വെയുമായി സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. 

AttachmentSize
No G1.8366.13 _ Kottakkal municipalty.pdf39.45 KB