English| മലയാളം

ഖര മാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തല്‍ സംബന്ധിച്ച്

 

     01/11/2010 ലാണ് കോട്ടക്കല്‍ മുനിസിപ്പാലിറ്റി നിലവില്‍ വന്നത്. 01/11/2010 നു മുമ്പ് നിലവിലുണ്ടായിരുന്ന കോട്ടക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഖരമാലിന്യ സംസ്കരണത്തിനു വേണ്ടി മൈലാടിയില്‍ മൂന്നേക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത് ഖരമാലിന്യം "വിന്‍ഡ്രോ കംമ്പോസ്റ്റ് " സംവിധാനത്തിലൂടെ സംസ്കരിക്കുന്നതിനുള്ള പ്ലാന്‍റ് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. പട്ടണത്തില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യം ദിവസേന ലോറിയില്‍ ശേഖരിച്ച് പ്ലാന്‍റിലെത്തിച്ച് സംസ്കരിക്കുന്ന രീതിയാണ് തുടര്‍ന്നു വന്നിരുന്നത്. പ്രതിദിനം രണ്ട് ലോഡ് മാലിന്യങ്ങളാണ് ശരാശരി സംസ്കരിച്ചു വന്നിരുന്നത്. സംസ്കരണത്തിനായി പ്ലാന്‍റ്, വ്യക്തികളെയാണ് ഏല്‍പ്പിച്ചു വന്നിരുന്നത്. ഏകദേശം പത്തു വര്‍ഷത്തോളം പഴക്കമായ പ്ലാന്‍റിന്‍റെ നവീകരണത്തിനും വിപുലീകരണത്തിനുമായി നഗരസഭ പദ്ധതി തയ്യാറാക്കുകയും ആയത് 14/12/2012 ന് കൗണ്‍സില്‍ അംഗീകരിക്കുകയും പ്രസ്തുത പദ്ധതിക്ക് 28/06/2012 ന് ശുചിത്വ മിഷനില്‍ നിന്ന് സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തിട്ടുള്ളതാണ്. ടി പദ്ധതി പ്രകാരം നഗരസഭ പ്ലാന്‍റിന്‍റെ വിപുലീകരണ പ്രവൃത്തികള്‍ ആരംഭിക്കുകയും ആയത് പൂര്‍ത്തീകരിച്ചു വരികയുമാണ്. 

 

മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് വഴി നഗരസഭ പ്രതിദിനം ഒരു ലോഡ് മാലിന്യം മാത്രമേ ശേഖരിച്ച് സംസ്കരിക്കുന്നതിന് പ്ലാന്‍റില്‍ നിലവില്‍ എത്തിക്കുന്നുള്ളൂ. 2013 ഏപ്രില്‍ 1 മുതല്‍ സംസ്കരണത്തിന് പുതിയ കരാറുകാരനെയാണ് പ്ലാന്‍റ് ഏല്‍പ്പിച്ചിട്ടുള്ളത്. ഗുരുതരമായ പരാതികളോ ആരോപണങ്ങളോ ഇല്ലാതെയാണ് ഇതുവരെ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നടന്നു വന്നിരുന്നത്. പ്ലാന്‍റിന്‍റെ 300m ചുറ്റളവില്‍ വാസഗൃഹങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിവരുന്നില്ല. പ്ലാന്‍റ് നിലവിലുള്ള സ്ഥലത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് സി.മുഹമ്മദ് കണ്‍വീനറായി ആക്ഷന്‍ കമ്മിറ്റിയുടെ ഒരു പരാതി നഗരസഭയില്‍ 26/03/2013 ന് ലഭിച്ചിട്ടുള്ളത് നഗരസഭ പരിശോധിച്ചു വരുന്ന അവസരത്തില്‍ മൈലാടി ഖരമാലിന്യ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം 12/04/2013 മുതല്‍ തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇതു സംബന്ധിച്ച് പോലീസ് ഇടപെടുകയും തിരൂര്‍ സി.ഐ ഓഫ്  പോലീസിന്‍റെ നേതൃത്വത്തില്‍ 15/04/2013 ന് കോട്ടക്കല്‍ റസ്റ്റ് ഹൗസില്‍ വെച്ച് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും എന്നാല്‍ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി ഒരു ജനകീയ സമിതിക്ക് രൂപം നല്‍കുന്നതിന് സഹകരിക്കാതെ ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ യോഗം ബഹിഷ്കരിക്കുകയാണ് ചെയ്തത്.  
16/04/2013 ന് നഗരസഭ ശേഖരിച്ച മാലിന്യം സംസ്കരിക്കുന്നതിന് പ്ലാന്‍റില്‍ പ്രവേശിക്കുന്നതിന് തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും, പ്ലാന്‍റില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിട്ടുള്ളതായും, മുനിസിപ്പല്‍ എഞ്ചിനീയറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിന്‍റെ അടിസ്ഥാനത്തില്‍ പ്ലാന്‍റിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും, നിര്‍മ്മാണ പ്രവര്‍ത്തനത്തിനും, ആവശ്യമായ പോലീസ് സഹായം തേടി കൊണ്ട് കോട്ടക്കല്‍ പോലീസ് സ്റ്റേഷനില്‍ കത്ത് നല്‍കിയിട്ടുള്ളതുമാണ്. 
ഏറ്റവും കുറവ് മാലിന്യം ശേഖരിക്കുകയും ശാസ്ത്രീയമായി പരിസ്ഥിതിക്ക് യാതൊരു വിധ ദോഷം കൂടാതെയും സംസ്കരിച്ചു വന്നിരുന്ന പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതില്‍ ഗൂഡാലോചന ഉണ്ടെന്ന് സംശയിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചകളിലായി പ്ലാന്‍റില്‍ ശേഖരിക്കപ്പെട്ട മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സാധിച്ചിട്ടില്ല. പ്ലാന്‍റില്‍ വേര്‍തിരിച്ച് സൂക്ഷിച്ചിട്ടുള്ള പ്ലാസ്റ്റിക്, ആയതു ശേഖരിക്കുന്ന കേന്ദ്രങ്ങളിലേക്ക് നീക്കം ചെയ്യുന്നതിനും സാധിച്ചിട്ടില്ല. പട്ടണത്തിലെ പൊതു കേന്ദ്രങ്ങളില്‍ നിന്നും, സ്ട്രീറ്റ് സ്വീപ്പിങ്ങിലൂടെയും മറ്റും ശേഖരിച്ചു സംസ്കരിക്കേണ്ട മാലിന്യങ്ങള്‍ പ്ലാന്‍റില്‍ എത്തിക്കുന്നതിന് കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നില നില്‍ക്കുന്നത്. ശുചീകരണം നടത്തുവാന്‍ കഴിയാതെ വരുന്നതു മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനു ഇടവരുമെന്നതിനാല്‍ പ്ലാന്‍റിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് നിലനില്‍ക്കുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു. 
 
AttachmentSize
H1-9165-11 _ dt 16-04-2013_Kottakkal Municipality.pdf73.99 KB
letter from muhammed cherada.pdf556.03 KB
Special council decision 18-04-2013.pdf470.78 KB
Myladi plant in News _ news paper reports.pps3.07 MB