കോട്ടക്കല്‍ നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും 2013 ജനുവരി ഒന്ന് മുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നും തീരുമാനിച്ചിട്ടുള്ളതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട സൂപ്പര്‍വൈസര്‍, എഞ്ചിനീയര്‍, ആര്കിടെക്ടര്മാര് ഓണ്‍ലൈന്‍വഴി കെട്ടിടനിര്‍മ്മാണ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് 'യൂസര്‍ നെയിം' 'പാസ്വേഡ്' എന്നിവ ലഭിക്കുന്നതിന് നഗരകാര്യ റീജിയണല്‍ ഡയറക്ടര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതും, അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് email ID കഉ, മൊബൈല്‍ നമ്പര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (soft copy) നിലവിലുള്ള ലൈസന്‍സ് ഡീറ്റെയില്‍സ്, യോഗ്യത, പരിചയം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതുമാണ്. www.lsgkerala.gov.in/kmbr യൃ എന്ന വൈബ്സൈറ്റില്‍ ഓണ്‍ലൈന്‍വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്
Attachment | Size |
---|---|
Online building permit_using sanketham software.pdf | 56.92 KB |