2005 ലെ വിവരാവകാശ നിയമപ്രകാരം കോട്ടക്കല്‍ നഗരസഭയിലെ സ്റ്റേറ്റ് പബ്ലിക്ക് ഇന്ഫര്്മേഷന് ഓഫീസറായി നഗരസഭ സൂപ്രണ്ടിനെയും അസിസ്റ്റന്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ഹെഡ് ക്ലര്‍ക്കിനെയും പരാമര്‍ശം (1) പ്രകാരം നിയോഗിച്ചിട്ടുള്ളതും ആയതുപ്രകാരം നിലവില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതുമാണ്.
കോട്ടക്കല്‍ നഗരസഭയിലെ 32 വാര്‍ഡുകളിലേക്കുള്ള വസ്തു നികുതി പരിഷ്കരണം പരാമര്‍ശം പ്രകാരം പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്കി ഉത്തരവായിട്ടുള്ളതാണ്. 2014 ജനുവരി മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ വസ്തു നികുതി, തൊഴില്‍ നികുതി എന്നീ നികുതി പിരിവ് ശതമാനം 50 ല്‍ താഴെയായി കാണപ്പെട്ടിരിക്കുന്നു.
ഈ ഓഫീസിലെ 07.11.2013, 28.11.2011 തീയതിയിലെ ആര്1-3852/13 നമ്പര്‍ ഉത്തരവ് നടപടികള്‍.
ഉത്തരവ് അറ്റാച്ച് ചെയ്തിരിക്കുന്നു
കോട്ടക്കല്‍ നഗരസഭയുടെ ഉടമസ്ഥയിലുള്ള ബസ്റ്റാന്റ് ഫീസ്, ടാക്സി സ്റ്റാന്റ് ഫീസ്, കംഫര്‍ട്ട് സ്റ്റേഷന് നടത്തിപ്പ് എന്നിവ 2014-2015 ല്‍ ഏറ്റെടുത്ത് നടത്തുന്നതിന് 06.02.2014 മാറ്റി വെച്ച ലേലം / ടെണ്ടര്‍ 17.02.2014 ല്‍ 11.00 മണിക്ക് സി.എച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. ഓരോ ഇനത്തിലും പ്രത്യേകം 20000/ വീതം ഇ.എം.ഡി അടക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പമുള്ള അറ്റാച്ച്മെന്റ് കാണുക