English| മലയാളം

96-97 മുതല്‍ 2012-13 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് - തടസ്സങ്ങള്‍ ഒഴിവാക്കല്‍

 1996-97 മുതല്‍ 2012-13 വരെ ഉള്ള ലോക്കല്‍ഫണ്ട് ഓഡിറ്റ് പരാമര്‍ശങ്ങള്‍ക്ക് നല്‍കിയ മറുപടി പരിശോധിക്കുന്നതിന് മലപ്പുറം ലോക്കല്‍ ഫണ്ട് ഓഡിറ്റ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം 2014 ഒക്ടോബര്‍ 7, 8 തീയതികളില്‍ നഗരസഭ ഓഫീസില്‍ എത്തിച്ചേരുന്നതാണ്.  നല്‍കിയിട്ടുള്ള മറുപടിയിന്മേല്‍ ബന്ധപ്പെട്ട വകുപ്പുതലവന്‍മാര്‍/ഇംപ്ലിമെന്‍റിംഗ് ഓഫീസര്‍മാര്‍/ സെക്ഷന്‍ ക്ലാര്‍ക്കുമാര്‍ എന്നിവര്‍ ഓഡിറ്റ് സംഘത്തിന് മുമ്പാകെ ഹാജരാകേണ്ടതും, ആവശ്യപ്പെടുന്ന റെക്കോര്‍ഡുകള്‍  പരിശോധനയ്ക്ക് വിധേയമാക്കി  വിശദീകരണങ്ങള്‍ നല്‍കേണ്ടതാണ്.  ടി ദിവസങ്ങളില്‍ ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കാന്‍ പാടില്ലാത്തതാണ്.  97-98 മുതല്‍ മറുപടി നല്‍കാനായി അവശേഷിക്കുന്ന പാരഗ്രാഫുകളില്‍ എഞ്ചിനീയര്‍, കൃഷി ഓഫീസര്‍, വെറ്ററിനറി സര്‍ജന്‍, മെഡിക്കല്‍ ഓഫീസര്‍ സി.എച്ച്.സി., എന്നിവര്‍  അടിയന്തിരമായി നടപടി സ്വീകരിച്ച് 15 ദിവസത്തിനകം വിശദമായി മറുപടി സമര്‍പ്പിക്കേണ്ടതാണ്. മുന്‍ പഞ്ചായത്ത് ജീവനക്കാരില്‍ നിന്നും മറുപടി ലഭിക്കേണ്ട സംഗതികള്‍ സൂപ്രണ്ട് നടപടി സ്വീകരിച്ച് മറുപടി ലഭ്യമാക്കേണ്ടതാണ്.  സര്‍ച്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് പുറപ്പെടുവിച്ചിട്ടുള്ള സംഗതികളില്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ അവശേഷിക്കുന്ന കേസുകളില്‍ 7 ദിവസത്തിനകം സൂപ്രണ്ട് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.   നഗരസഭ ഓഡിറ്റ് കമ്മറ്റിയുടെ ഒരു യോഗം 27.08.2014ന് 3 മണിക്ക് ചേരുന്നതും ബന്ധപ്പെട്ട എല്ലാവരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. 

AttachmentSize
A2-5885-2014_ dated 19-08-2014_ Kottakkal Municipality.pdf90.88 KB