English| മലയാളം

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ശ്രീ. ബി. വിനയകുമാര്‍

               കോട്ടക്കല്‍ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവുനടപടികള്‍

                            (ഹാജര്‍ എ.സി കുറിയാക്കോസ്)

വിഷയം: കോട്ടക്കല്‍ നഗരസഭ -ജീവനക്കാര്യം - വിവരാവകാശ നിയമം-2005 സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ശ്രീ. ബി. വിനയകുമാര്‍, A.E (മുനിസിപ്പല്‍ എഞ്ചിനീയര്‍) എന്നവരെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

-------------------------------------------------------------------------------------------------------------------

G1-12981//11        നഗരസഭാകാര്യാലയം, കോട്ടക്കല്‍,  തിയതി : 18.06.2014.

-------------------------------------------------------------------------------------------------------------------

പരാമര്‍ശം:   1)  ഈ ഓഫീസിലെ 12/02/2014ലെ ഇതേ നമ്പര്‍ ഉത്തരവ്.

                2) CE, LSGDയുടെ 27/5/2014ലെ E3-2100/08/WB/LSGD                                  നമ്പര്‍ ഉത്തരവ്

                3)  ശ്രീ. വി. വിനയകുമാറിന്‍റെ12.06.2014 ലെ ഞഠഇ

                4) ഈ ഓഫീസിലെ  15/11/2011ലെ ഇതേ നമ്പര്‍ ഉത്തരവ്.

                                       

                                         ഉത്തരവ്

 

            പരാമര്‍ശം (1) ലെ ഉത്തരവില്‍ പ്രകാരം നഗരസഭയിലെ വിവിധ വകുപ്പ് മേധാവികളെ അതാതു  വകുപ്പിന്‍റെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി  നിയോഗിച്ച് ഉത്തരവായിരുന്നു.  ആയതിന്‍റെ അടിസ്ഥാനത്തില്‍  എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ശ്രീ. ഇ.എം. തോമസ്, അസി. എഞ്ചിനീയര്‍ എന്നവരെ  നിയോഗിച്ചിരുന്നു.  പരാമര്‍ശം (2) ലെ ഉത്തരവ് പ്രകാരം ടിയാന്‍ 12.06.2014 സ്ഥലം മാറിപോകുകയും എല്‍.എസ്.ജി.ഡി, അസി.എഞ്ചിനിയര്‍ ശ്രീ. ബി. വിനയകുമാര്‍ എന്നവര്‍ ഈ ഓഫീസില്‍ മുനിസിപ്പല്‍ എഞ്ചിനീയറായി പരാമര്‍ശം  (3) പ്രകാരം ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതുമാണ്.  

            മേല്‍ സാഹചര്യത്തില്‍ ഈ ഓഫീസിലെ മുനിസിപ്പല്‍ എഞ്ചിനീയര്‍ ശ്രീ. ബി. വിനയകുമാര്‍, എന്നവരെപരാമര്‍ശം (1)ലെ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായി, എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി 12/6/2014 മുതല്‍ നിയോഗിച്ചുകൊണ്ട് ഇതിനാല്‍ ഉത്തരവാകുന്നു.

            കൂടാതെ പരാമര്‍ശം (4)ലെ ഉത്തരവിന്‍ പ്രകാരം നഗരസഭാ എഞ്ചിനീയര്‍ക്ക് നല്‍കിയ ചുതലകള്‍ ടിയാന്‍ നിര്‍വ്വഹിക്കുന്നതിന് ചുമതലപ്പെടുത്തി കൊണ്ടും ഉത്തരവാകുന്നു.

AttachmentSize
G1-12981-11 dated 18-06-2014.pdf54.75 KB