English| മലയാളം

തൊഴിലിടങ്ങളില്‍ ലൈംഗിക പീഡനത്തിനെതിരെയുള്ള പരാതി സമിതി രൂപീകരണം- സംബന്ധിച്ച്.

തൊഴിലിടങ്ങളില്‍ ലൈംഗിക പീഡനത്തിനെതിരെയുള്ള പരാതി സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ 25/02/2015ലെ എസ്1-14464/11 നമ്പര്‍ കത്ത പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്.  ആയതിന്‍റെ അടിസ്ഥാനത്തില്‍  ഈ നഗരസഭയിലെ സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി. പി. സിന്ധുവിനെ നോഡല്‍ ഓഫീസറായും, ശ്രീ. ജൂബികൃഷ്ണന്‍ ടി, സീനീയര്‍ ക്ലാര്‍ക്ക്, ശ്രീ. ഷംസുദ്ധീന്‍.സി.എ  JHI I.,  ശ്രീമതി. എസ്. സ്മിത JHI II, ശ്രീമതി. പ്രിയ.വി.ടി., ക്ലാര്‍ക്ക് എന്നിവരെ മറ്റ് അംഗങ്ങളായും അഞ്ചംഗ കമ്മറ്റി രൂപീകരിച്ചുകൊണ്ട് ഇതിനാല്‍  ഉത്തരവാകുന്നു.
 
ടി കമ്മറ്റി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പരാതിയുണ്ടെങ്കില്‍ സ്വീകരിച്ച് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടതാണ്.
 

 

AttachmentSize
G3-16449-15 Dated 02-03-2015 _Kottakkal Municipality .pdf45.64 KB