English| മലയാളം

ക്വട്ടേഷന് നോട്ടീസ് H1-1572-16

 നമ്പര്‍.ഒ1-1572/16                    തിയതി : 30.01.2016.

ക്വട്ടേഷന്‍ നോട്ടീസ്
 
കോട്ടക്കല്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൈലാടി ഖരമാലിന്യപ്ലാന്‍റില്‍ നിലവിലുള്ള മാലിന്യങ്ങളും അനുബന്ധ പാഴ്വസ്തുക്കളും സ്വന്തം ഉത്തരവാദിത്വത്തിലും നഗരസഭ പറയുന്ന സമയപരിധിക്കകവും നഗരസഭ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍റെ മേല്‍ നോട്ടത്തിലും  പരാതി രഹിതമായ തരത്തില്‍ നീക്കം ചെയ്യുന്നതിന് തയ്യാറുള്ള  സ്ഥാപനങ്ങള്‍,  വ്യക്തികള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ 10.02.2016 പകല്‍ 11 മണിക്കകം നഗരസഭയില്‍ ലഭിക്കത്തക്കവണ്ണം  ക്ഷണിച്ചുകൊള്ളുന്നു. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം പകല്‍ 12 മണിക്ക് ഹാജരായിട്ടുള്ളവരുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുന്നതാണ്.  ക്വട്ടേഷനുകളില്‍ ടണ്‍ ഒന്നിനുള്ള നിരക്കുകള്‍ പ്രത്യേകം ക്വാട്ട് ചെയ്യേണ്ടതാണ്. 
 
ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതിനും, നിരസിക്കുന്നതിനുള്ള അധികാരം കൗണ്‍സിലില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയത്ത്  നഗരസഭാ ഓഫീസില്‍ നിന്നും നേരിട്ട്  അറിയാവുന്നതാണ്. 
 
AttachmentSize
Quotation Notice H1-1572-16._Kottakkal Municipality.pdf52.39 KB