English| മലയാളം

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഉദ്ഘാടനം

 നഗരസഭാ പുതുതായി ഏര്‍പ്പെടുത്തിയ, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അപേക്ഷകള്‍ക്കുള്ള ഇ-ഫയലിംഗ് സംവിധാനം "സങ്കേതം"  മുഖേനയുള്ള ആദ്യ പെര്‍മിറ്റ് ശ്രീമതി. ജയശ്രീ, പാണ്ടമംഗലം-ന് നല്‍കി ബഹു. നഗരസഭാ ചെയര്‍പേര്‍സണ്‍ ടി.വി സൂലൈഖാബി നിര്‍വ്വഹിച്ചു. 

നഗരസഭയുടെ മൂന്നാം വാര്‍ഷികാഘോഷം, മലയാള ഭാഷാ ദിനാചരണം, ശ്രേഷ്ഠഭാഷാ വാരാഘോഷം എന്നിവയുടെ ഉദ്ഘാടനവും ചെയര്‍പേര്‍സണ്‍ നിര്‍വ്വഹിച്ചു.  ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേര്‍സണ്‍ ശ്രീമതി. റയിഹാനത്ത് ആലമ്പാട്ടില്‍ അധ്യക്ഷത വഹിച്ചു.  വൈസ് ചെയര്‍മാന്‍ ശ്രീ. പാറോളി മുസക്കുട്ടി ഹാജി നഗരസഭാ ഇതുവരെ കൈവരിച്ച നേട്ടങ്ങളെ കുറിച്ചും , ഇ-ഗവേണന്‍സന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.   നഗരസഭാ കമ്പ്യൂട്ടര്‍വത്കരണം ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതായും, രണ്ടാംഘട്ടത്തില്‍ വസ്തുനികുതി സംവിധാനം ഓണ്‍ലൈന്‍ ആക്കുന്നതിനും, നഗരസഭയെ ഒരു പേപ്പര്‍രഹിത ഓഫീസ് തലത്തിലേക്ക് ഉയര്‍ത്തുന്നതിനും വേണ്ട നടപടികള്‍ ഐ.കെ.എം- മുമായി ചേര്‍ന്ന് സ്വീകരിച്ചു കഴിഞ്ഞതായും അറിയിച്ചു.  

മലയാള ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായ ഉണ്ണികൃഷ്ണന്‍.എം.പി, പ്രിയ വി.ടി എന്നിവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

pmay

pmay

pmay