English| മലയാളം

അസ്സസ്മെന്‍റില്‍ നിന്നും ഒഴിവായ കെട്ടിടങ്ങള്‍ കണ്ടുപിടിച്ച് നികുതി ചുമത്തുന്നത്

                 കോട്ടക്കല്‍ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവുനടപടികള്‍
                                (ഹാജര്‍ എ.സി കുറിയാക്കോസ്)


വിഷയം: കോട്ടക്കല്‍ നഗരസഭ -ജീവനക്കാര്യം - വസ്തുനികുതി നിര്‍ണ്ണയം നഗരസഭകളില്‍ പ്രത്യേക പരിശോധന- അസ്സസ്മെന്‍റില്‍ നിന്നും ഒഴിവായ കെട്ടിടങ്ങള്‍ കണ്ടുപിടിച്ച് നികുതി ചുമത്തുന്നത് - സംബന്ധിച്ചു.
-------------------------------------------------------------------------------------------------------------------------
  G1-12981//11  നഗരസഭാകാര്യാലയം, കോട്ടക്കല്‍,            തിയതി : 28.03.2014.
-------------------------------------------------------------------------------------------------------------------------
പരാമര്‍ശം:
  നഗരകാര്യ ഡയറക്ടറുടെ 18.03.2014ലെ  1- 14264/2013 നമ്പര്‍ കത്ത്.
ഉത്തരവ്

    വസ്തു നികുതി  നിര്‍ണയം സംബന്ധിച്ച് നഗരസഭകളില്‍ നടത്തിയ   പരിശോധനയില്‍ ധാരാളം കെട്ടിടങ്ങള്‍ അസസ്സ്മെന്‍റില്‍ നിന്നും മനപൂര്‍വ്വം ഒഴിവായതായി കണ്ടെത്തിയിട്ടുണ്ട് എന്നും ഇതു നഗരസഭകള്‍ക്ക് വലിയ റവന്യൂ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നും ഈ നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്നും സമയബന്ധിതമായി വസൂലാക്കുന്നതിന് പരാമര്‍ശ കത്ത് പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 


    മേല്‍ സാഹചര്യത്തില്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് PWO മാര്‍, RI മാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തരവാകുന്നു.
    1) ഓരോ PWO മാരുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെയും എല്ലാ കെട്ടിടങ്ങളുടെയും ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയ റിക്കാര്‍ഡുകളുമായി ഒത്തു നോക്കി കംപ്ലീഷന്‍ പ്ലാന്‍ ഹാജരാക്കുന്നതിന് നോട്ടീസ് നല്‍കേണ്ടതാണ്.  ടി പ്രവൃത്തി ഒരുമാസത്തിനകം പൂര്‍ത്തീകരിക്കേണ്ടതാണ്.
    2)   ഇത്തരത്തിലുള്ള കെട്ടിടങ്ങളുടെ ലിസ്റ്റ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ നിന്നും ശേഖരിച്ച് ആയത് പരിശോധിച്ച് സമയബന്ധിതമായി കംപ്ലീഷന്‍ ഫയല്‍ ചെയത് കെട്ടിട നികുതി അടവാക്കാന്‍ സന്നദ്ധമാകാത്ത കെട്ടിട ഉടമയ്ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിച്ച് പ്രവൃത്തി 3 മാസത്തിനകം പൂര്‍ത്തീകരിച്ച് ടി വിവരം ബന്ധപ്പെട്ട റവന്യൂ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
    3)    എല്ലാ മാസവും പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയാകുന്ന സൈറ്റുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ബന്ധപ്പെട്ട PWO മാര്‍ക്ക് ചുമതല നല്‍കുന്നു.
        മേല്‍ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കേണ്ടതും, ഇതു സംബന്ധ്ച്ച് പ്രതിമാസ റിപ്പോര്‍ട്ട് എല്ലാമാസവും 3ാം തീയതിക്കകം സമര്‍പ്പിക്കേണ്ടതുമാണ്.   

 

AttachmentSize
G1-12981_11 dated 28-03-2014.pdf54.76 KB