English| മലയാളം

അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി- നടത്തിപ്പ് സംബന്ധിച്ച്.

 വിഷയം:  കോട്ടക്കല്‍ നഗരസഭ- അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി- നടത്തിപ്പ് സംബന്ധിച്ച്.

-----------------------------------------------------------------------------------------
  PW1.7039/13             നഗരസഭാകാര്യാലയം, കോട്ടക്കല്‍,            തിയതി : 03.09.2013.
-----------------------------------------------------------------------------------------
പരാമര്‍ശം:  1) സ.ഉ (കൈ) നം.252/2010 തസ്വഭവ തീയതി 03.11.2010. 
           2)  നഗരകാര്യ ഡയറക്ടറുടെ 28.02.2013 ലെ ഡിസി5-5559/12 നമ്പര്‍ ഉത്തരവ്.
 
                              ഉത്തരവ്
 
അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി സൂചന (1) പ്രകാരം ഉത്തരവായിട്ടുളളതാണ്. കോട്ടക്കല്‍ നഗരസഭയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കുന്നതിന് 201112 വര്‍ഷത്തെ ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും ഡിപിസി അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. 209 പദ്ധതികളിലായി 95,81,000/ രൂപയുടെ ലേബര്‍ ബജറ്റാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. ടി പദ്ധതി നഗരകാര്യ റീജിയണല്‍ ജോയിന്‍റ് ഡയറക്ടര്‍ സൂക്ഷമ പരിശോധന നടത്തുകയും, സംസ്ഥാന നഗര തൊഴിലുറപ്പു കൗണ്‍സില്‍ അംഗീകരിക്കുകയും, ലേബര്‍ ബജറ്റിന്‍റെ 25% തുക അനുവദിക്കുകയും, ആയതിന്‍റെ ഒന്നാം ഗഡു 23,95,250/ രൂപ നഗരസഭക്ക് ലഭിച്ചിട്ടുള്ളതുമാണ്. തൊഴില്‍ ലഭിക്കുന്നതിന് 570 അപേക്ഷ നഗരസഭയില്‍ ലഭിച്ചിട്ടുണ്ട്. ആയത് ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്തിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനായി ജോബ് കാര്‍ഡ് വിതരണം ചെയ്യുന്നതിന് സോഫ്റ്റ്വെയര്‍ ഓപ്പണ്‍ ആകാത്തതിനാല്‍ ഓണ്‍ലൈനായി ജോബ് കാര്‍ഡ് വിതരണം നടത്തിയിട്ടില്ല. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി നടപ്പു വര്‍ഷം തന്നെ ലഭിച്ച തുക വിനിയോഗിച്ച് നടപ്പിലാക്കുന്നതിനായി താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു. 
 
1. അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി നഗരസഭയില്‍ നടപ്പിലാക്കുന്നതിന് മുനിസിപ്പല്‍ എഞ്ചിനീയറെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി കൊണ്ട് ഉത്തരവാകുന്നു. അനുവദിച്ചു ലഭിച്ച തുക മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ചെലവഴിക്കേണ്ടതും ആയതിന്‍റെ കണക്കുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടതും, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം നഗരകാര്യ ഡയറക്ടര്‍ക്ക് ഹാജരാക്കേണ്ടതിനു യഥാസമയം സമര്‍പ്പിക്കേണ്ടതുമാണ്.  
 
2. ജോബ് കാര്‍ഡ് അടിയന്തിരമായി പ്രിന്‍റ് ചെയ്യുകയും ആയത് അപേക്ഷിച്ച അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യേണ്ടതുമാണ്. സോഫ്റ്റ്വെയര്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഓണ്‍ലൈനായി പിന്നീട് എന്‍ട്രി നടത്തേണ്ടതാണ്. ലഭ്യമായ തുകക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ ഏറ്റെടുക്കേണ്ട വര്‍ക്കുകള്‍ സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനം പാലിക്കേണ്ടതാണ്.
3. പ്രവൃത്തി തുടങ്ങും മുമ്പ് ബന്ധപ്പെട്ട വാര്‍ഡുകളിലെ വിജിലന്‍സ് & മോണിറ്ററിംഗ് കമ്മിറ്റിയെ അറിയിക്കേണ്ടതാണ്.
 
201415 വര്‍ഷത്തെ ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കേണ്ടതാണ്. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്ക് വിധേയമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
 
സെക്രട്ടറി,
കോട്ടക്കല്‍ നഗരസഭ
 
AttachmentSize
Ayyankali project_PW1-7039-2013.pdf61.45 KB